ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് സംഗീതമയമാക്കാന്‍ ഹൃദ്യമായ ഒരു കാരൾ ഗാനവുമായി ആസ്വാദകരിലെത്തുന്നു.
പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ അണിയിച്ചൊരുക്കുന്ന കാരൾ ഗീതം "ക്രിസ്മസിന് ഹാപ്പിനസ്'( X Mas N Happiness) ശനിയാഴ്ച ബോണില്‍ റിലീസ് ചെയ്യും.
ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ യുവജനവിഭാഗമായ എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് കാരൾ ഗാനമല്സരവേദിയിലാണ് റിലീസ്.
ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദക മനസുകളെ കീഴടക്കിയ കൊച്ചി രൂപതാംഗം ഫാ. ബിബിന്‍ ജോര്‍ജിന്റെ ആലാപനത്തില്‍ ഷാന്റി ആന്റണി അങ്കമാലിയുടെ സംഗീതത്തില്‍, യൂറോപ്പിലെ മാധ്യമ പ്രവര്ത്തകന് ജോസ് കുമ്പിളുവേലിയുടെ രചനാ മികവിലാണ് "ക്രിസ്മസിന് ഹാപ്പിനസ്' ഒരുക്കിയിട്ടുള്ളത്.
ബിനു മാതിരംപുഴയാണ് ഓര്ക്കസ്ട്രേഷന്. മെട്രോ സ്റ്റുഡിയോ കൊച്ചിയില്‍ ഷിയാസ് മനോലിലാണ് ഗാനം ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. കുമ്പിള് ക്രിയേഷന്‍സിനു വേണ്ടി ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് ഗാനം നിര്‍മിച്ചിരിക്കുന്നത്.
1999, 2003, 2015, 2019, 2020, 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ സൂപ്പര്‍ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം ഇക്കൊല്ലവും കുമ്പിള് ക്രിയേഷന്‍സ് (1988) യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്.
https://www.youtube.com/@KUMPILCREATIONS